തിരുവനന്തപുരത്ത് വാഹനാപകടം; 21 പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം പിരപ്പന്‍കോടിന് സമീപം കെ എസ് ആര്‍ ടി സി ബസ്സും ലോറിയും കൂട്ടിയിടിച്ച് 21 പേര്‍ക്ക് പരിക്കേറ്റു. കിളിമാനൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെ എസ് ആര്‍ ടി സി ബസ്സും വെമ്പായത്ത് നിന്നും വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് പോയ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്. ബസില്‍ നാല്പത്തഞ്ചോളം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റ ബസ് യാത്രക്കാരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല.

ലോറിയുടെ നിയന്ത്രണം വിട്ട വരവ് കണ്ട ബസ് ഡ്രൈവര്‍ റോഡില്‍ ഇടതുവശത്തേക്ക് ബസ് ഒതുക്കുകയായിരുന്നു. ഇതിലേക്ക് ലോറി വന്നിടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിയത് ആവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News