വാക്സിന് വേണ്ടി കൂടുതൽ ഇടപെടൽ നടത്തി സംസ്ഥാനം

വാക്സിന് വേണ്ടി കൂടുതൽ ഇടപെടൽ നടത്തി സംസ്ഥാനം. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം അവശ്യപ്പെട്ടു. അതേസമയം ആറരലക്ഷം ഡോസ് വാക്സിൻ എത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വാക്സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി.

പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 27000ത്തിലെക്ക് അടുത്ത സാഹചര്യം. പ്രതിരോധ നടപടികളുടെ ഭാഗമായി വാക്സിൻ പരമാവധി പേർക്കും നൽകുകയാണ് സർക്കാർ ലക്ഷ്യം. വാക്സിൻ നയത്തിലെ മാറ്റം സംസ്ഥാനത്തിന് തിരിച്ചടിയായെങ്കിൽ കേന്ദ്രത്തിൽ തുടർ ഇടപെടലുകളുമായി മുന്നോട്ട് പോകുകയാണ് കേരളം.

ഒപ്പം ബദൽ മാർഗമായി വാക്സിൻ നേരിട്ട് വാങ്ങുന്നതിന്‍റെ വശങ്ങം സംബന്ധിച്ച് തുടർ നടപടികളിലെക്കും കടന്നു. അതെസമയം ക‍ഴിഞ്ഞ ഒരാ‍ഴ്ചയായി സംസ്ഥാനത്തനുഭവപ്പെട്ട വാക്സിൻ ക്ഷാമത്തിന് താൽകാലികാശ്വാസമായി.

ക‍ഴിഞ്ഞ ദിവസം രാത്രിയോടെ ആറരലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനത്തെത്തിയത്. ഇതെതുടർന്ന പകുതിയോളം വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

രജിസ്ട്രേഷൻ നിർബന്ധമാക്കിയതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കും നിയന്ത്രണവിധേയമായി. രോഗികൾ കൂടുന്ന പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയിൽ അടക്കം കൂടുതൽ ചികിത്സാ ക്രമീകരണം ഏർപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുകയാണ് സർക്കാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News