എറണാകുളത്ത് തടവുകാര്‍ക്കിടയിലും കൊവിഡ് വ്യാപനം രൂക്ഷം: ജില്ലയിൽ ചികിത്സാ സൗകര്യം വിപുലീകരിച്ചു

ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന എറണാകുളത്ത് തടവുകാര്‍ക്കിടയിലും കൊവിഡ് വ്യാപനം രൂക്ഷമായി. കാക്കനാട് ജയിലിലെ 60 തടവുകാര്‍ക്കും രണ്ട് ജയില്‍ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് രണ്ട് തടവുകാരെ നോര്‍ത്ത് പറവൂരിലെ സി എഫ് എല്‍ ടി സിയിലേയ്ക്ക് മാറ്റി.

രോഗിക‍ളുടെ എണ്ണം കാല്‍ ലക്ഷം പിന്നിട്ട എറണാകുളത്ത് ചികിത്സാ സൗകര്യം വിപുലീകരിച്ചു. അതേ സമയം കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. 180 തടവുകാരുള്ള കാക്കനാട് ജയിലിലെ 60 തടവുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഇവരില്‍ രണ്ട് പേരെ നോര്‍ത്ത് പറവൂരിലെ സി എഫ് എല്‍ ടി സിയിലേക്ക് മാറ്റി.ബാക്കിയുള്ള 58 പേരും അവരവരുടെ സെല്ലുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.അതേ സമയം രോഗബാധയില്ലാത്ത തടവുകാരെ മറ്റൊരുബ്ലോക്കിലേക്ക് നേരത്തെതന്നെ മാറ്റി പാര്‍പ്പിച്ചിരുന്നു.

രണ്ട് ജയില്‍ ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 65 ജീവനക്കാരില്‍ വാക്സിനേഷന്‍ എടുക്കാത്ത രണ്ട് പേര്‍ക്കാണ് രോഗബാധയുണ്ടായത്.ജയിലില്‍ കൂടുതല്‍ വ്യാപനമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തടവുകാരുടെ എണ്ണം പരമാവധി കുറക്കാനുള്ള നടപടികള്‍ പോലീസിന്‍റെയും കോടതികളുടെയും ഭാഗത്തുനിന്നുണ്ടാകണമെന്ന് ജയില്‍ അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.

അതേ സമയം രോഗികളുടെ എണ്ണം കാല്‍ ലക്ഷം പിന്നിട്ട എറണാകുളം ജില്ലയില്‍ ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു.കൂടുതല്‍ എഫ് എല്‍ ടിസികള്‍ തുടങ്ങും.ജില്ലയില്‍ ഇതിനകം തന്നെ മതിയായ ഓക്സിജന്‍ കിടക്കള്‍,ഐ സി യു കിടക്കകള്‍ വെന്‍റിലേറ്ററുകള്‍ എന്നിവ സജ്ജമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.അതേ സമയം നാളെയും മറ്റന്നാളും ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ചും കളക്ടറുടെ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്.

അടിയന്തിര ആവശ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമെ തുറന്ന് പ്രവര്‍ത്തിക്കൂ.ടെലികോം,ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ കമ്പനികളുടെ ജീവനക്കാര്‍ക്കും വാഹനങ്ങള്‍ക്കും അതാത് സ്ഥാപനമേധാവികള്‍ നല്‍കിയ ഐ ഡി കാര്‍ഡുപയോഗിച്ച് യാത്ര ചെയ്യാം.

വാക്സിനേഷന്‍ ആവശ്യത്തിനും അടിയന്തിര ചികിത്സ ആവശ്യമുള്ളവര്‍ക്കും രേഖകള്‍ കാണിച്ച് യാത്ര ചെയ്യാന്‍ അനുമതിയുണ്ട്.അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തിക്കാം.ഹോട്ടലുകളില്‍ പാ‍ഴ്സല്‍ നല്‍കാം.എന്നാല്‍ ഇരുന്ന് ക‍ഴിക്കാന്‍ അനുമതിയില്ല.അതേ സമയം ദീര്‍ഘദൂര പൊതുഗതാഗതത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News