മംഗലാപുരം ബോട്ടപകടം: തെരച്ചിലവസാനിപ്പിച്ച് നാവികസേന

മംഗലാപുരം ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നാവിക സേന അവസാനിപ്പിച്ചു. മൂന്ന് തമിഴ്നാട് സ്വദേശികളെയും മൂന്ന് ബംഗാള്‍ സ്വദേശികളെയുമാണ് കണ്ടെത്താന്‍ ബാക്കിയുള്ളത്. കപ്പലിടിച്ച് ആഴക്കടലില്‍ മുങ്ങിപ്പോയ മീന്‍പിടുത്ത ബോട്ടിന്റെ ഉള്‍വശം പൂര്‍ണമായും നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പരിശോധിച്ചു. എന്നാല്‍ ബോട്ടിനുള്ളില്‍ നിന്ന് മൂന്നു പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ലഭിച്ചത്.

ഈ മാസം പന്ത്രണ്ടിന് അര്‍ധരാത്രിയിലാണ് വിദേശ ചരക്കുകപ്പലിടിച്ച് കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ട് തകര്‍ന്നത്. അപകടത്തില്‍പ്പെട്ട ആറു പേരുടെ മൃതദേഹങ്ങള്‍ ലഭിക്കുകയും രണ്ടു പേരെ രക്ഷപ്പെടുകയും ചെയ്തിരുന്നു. ബോട്ടുമായി കൂട്ടിയിടിച്ച എ പി എല്‍ ലി ഹാവ്റെ എന്ന സിംഗപ്പൂര്‍ ചരക്കു കപ്പല്‍ മംഗാലാപുരം തീരത്ത് പിടിച്ചിട്ടിരിക്കുകയാണ്. മര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here