കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം ജനങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റം ; എ വിജയരാഘവന്‍

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം ജനങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്രം എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് മാറി സംസ്ഥാനത്തിന്റെ തലയിലിടുന്നുവെന്നും ഇതാണ് കേന്ദ്രത്തിന്റെ വാക്‌സിന്‍ നയമെന്നും എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വി മുരളീധരന്‍ വാക്‌സിന്‍ വില കൊടുത്ത് വാങ്ങണം എന്ന് പറഞ്ഞത് ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. കേന്ദ്രത്തിന്റെ നയമാണ് മുരളീധരന്‍ പറഞ്ഞത്. രാജ്യ വിരുദ്ധ തീരുമാനങ്ങള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നത്. ജനങ്ങള്‍ക്ക് പ്രാണവായു ലഭിക്കാന്‍ കോടതി പോലും ഇടപെടേണ്ട അവസ്ഥയാണുള്ളത്. ഇത് കേന്ദ്രത്തിന്റെ പരാജയമാണ്. കുത്തകകളെ സഹായിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.കേന്ദ്ര സര്‍ക്കാര്‍ രോഗകാലത്തെ കൈകാര്യം ചെയ്യുന്നത് ജന വിരുദ്ധമായാണ്. ഇതിനെതിരെ എല്ലാ ഗ്രഹാങ്കണങ്ങളെയും സമര വേദിയാക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ 28ന് 5.30 മുതല്‍ 6 മണി വരെ പ്രതിഷേധിക്കും.

രോഗപ്രതിരോധത്തിന് നാം ഒരുമിച്ച് ഇറങ്ങണം. കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ എപ്രിള്‍ 28ന് പ്രതിഷേധം സംഘടിപ്പിക്കാനാണ് എല്‍ഡിഎപിന്റെ തീരുമാനം. വീടുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. വാക്‌സിന്‍ ചലഞ്ച് ലോകത്തിന്റെ നാനാഭാഗത്തു നിന്നും ജനങ്ങള്‍ ഏറ്റെടുക്കുകയാണ്. പാര്‍ട്ടി അംഗങ്ങളും അനുഭാവികളും വാക്‌സിന്‍ ചലഞ്ച് ഏറ്റെടുക്കണം.കേരളത്തിന്റെ ജനകീയ പ്രതിരോധമാണ് വാക്‌സിന്‍ ചലഞ്ച്.

തെരഞ്ഞെടുപ്പില്‍ എല്‍ ഡിഎഫ് മികച്ച വിജയം നേടും. ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും
പുറത്ത് വരുന്നത് എല്ലാം മാധ്യമസൃഷ്ടിയാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel