കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ എപ്രില്‍ 28ന് എല്‍ഡിഎഫ് പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയത്തിനെതിരെ എപ്രില്‍ 28ന് പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്. രോഗപ്രതിരോധത്തിന് നാം ഒരുമിച്ച് ഇറങ്ങണമെന്നും കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ എപ്രില്‍ 28ന് പ്രതിഷേധം സംഘടിപ്പിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനമെന്നും സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ രോഗകാലത്തെ കൈകാര്യം ചെയ്യുന്നത്  തികച്ചും ജന വിരുദ്ധമായാണ്. ഇതിനെതിരെ എല്ലാ ഗ്രഹാങ്കണങ്ങളെയും സമര വേദിയാക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ 28ന് 5.30 മുതല്‍ 6 മണി വരെ പ്രതിഷേധിക്കും. വീടുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും.

വാക്‌സിന്‍ ചലഞ്ച് ലോകത്തിന്റെ നാനാഭാഗത്തു നിന്നും ജനങ്ങള്‍ ഏറ്റെടുക്കുകയാണ്. പാര്‍ട്ടി അംഗങ്ങളും അനുഭാവികളും വാക്‌സിന്‍ ചലഞ്ച് ഏറ്റെടുക്കണം. കേരളത്തിന്റെ ജനകീയ പ്രതിരോധമാണ് വാക്‌സിന്‍ ചലഞ്ച്.

രാജ്യ വിരുദ്ധ തീരുമാനങ്ങള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നത്. ജനങ്ങള്‍ക്ക് പ്രാണവായു ലഭിക്കാന്‍ കോടതി പോലും ഇടപെടേണ്ട അവസ്ഥയാണുള്ളത്. ഇത് കേന്ദ്രത്തിന്റെ പരാജയമാണ്. കുത്തകകളെ സഹായിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel