സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് നിര്യാതനായി

സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് നിര്യാതനായി. 82 വയസായിരുന്നു. രണ്ടാഴ്ച്ച കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച രാവിലെ എട്ടോടെ മരിക്കുകയായിരുന്നു.

കവി, നോവലിസ്റ്റ്, പ്രഭാഷകന്‍, ബാലസാഹിത്യകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന സുകുമാര്‍ കക്കാട് മലപ്പുറം ജില്ലയിലെ വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. അകലുന്ന മരുപച്ചകള്‍, മരണചുറ്റ്, ഡൈസ്നോണ്‍, വെളിച്ചത്തിന്റെ നൊമ്പരങ്ങള്‍, ലൈലാമജ്നു(പുനരാവിഷ്‌കാരം), കണ്ണുകളില്‍ നക്ഷത്രം വളര്‍ത്തുന്ന പെണ്‍കുട്ടി, കലാപം കനല്‍വിരിച്ച മണ്ണ്, കണ്ണീരില്‍ കുതിര്‍ന്ന കസവുതട്ടം, അന്തിക്കാഴ്ചകള്‍ എന്നിവ പ്രസിദ്ധീകരിച്ച നോവലുകളാണ്.

ജ്വാലാമുഖികള്‍, മരുപ്പൂക്കള്‍, തഴമ്പ്, പാട്ടിന്റെ പട്ടുനൂലില്‍, സ്നേഹഗോപുരം, സൗഹൃദ ഗന്ധികള്‍ തുടങ്ങിയവ കവിത സമാഹാരങ്ങളാണ്. 1983ല്‍ മരണ ചുറ്റിന് മാമ്മന്‍മാപ്പിള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ കവി – കാഥിക സമ്മേളന അവാര്‍ഡ് (1969), ഫിലീം സൈറ്റ് അവാര്‍ഡ് (1973), സി എച്ച് അവാര്‍ഡ് (2004) എന്നീ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

കക്കാട് കൊളത്തൂപറമ്പില്‍ കുമാരന്റേയും അമ്മുവിന്റെയും മകനായാന് ജനനം. പിന്നീട് കുന്നുംപുറത്തേക്ക് താമസം മാറ്റി. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ നിന്നു എസ് എസ് എല്‍ സി പാസായ ശേഷം മലപ്പുറത്തു നിന്നു ടീച്ചേര്‍ഴ്‌സ് ട്രൈനിംഗ് പൂര്‍ത്തീകരിച്ചു. കക്കാട്, തൃക്കുളം, തട്ടാഞ്ചേരി മല എന്നിവിടങ്ങളില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായി. തുടര്‍ന്ന് പഠിച്ച് ഹൈസ്‌ക്കൂള്‍ അധ്യാപകനായി. വേങ്ങര ഗവ. ബോയ്‌സ് സ്‌ക്കൂളില്‍ നിന്നും 1993ല്‍ വിരമിച്ചു.

ഭാര്യ: വിശാലാക്ഷി. മക്കള്‍: സുധീര്‍, സുനില്‍. മരുമക്കള്‍: സിന്ധു, അനില

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News