മലപ്പുറത്ത് അഞ്ചില്‍ കൂടുതല്‍ പേര്‍ ആരാധനാലയങ്ങളില്‍ ഒത്തുചേരുന്നതിനു വിലക്ക്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ ആരാധനാലായങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ 5 പേരില്‍ കൂടുതല്‍ ഒരുമിച്ചു കൂടുന്നതിനാണ് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് 5 മണി മുതലാണ് നിയന്ത്രണം. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. മതനേതാക്കളുമായും, ജില്ലയിലെ ജനപ്രതിനിധികളുമായും ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം.

മലപ്പുറം ജില്ലയില്‍ പതിനാറ് പഞ്ചായത്തുകളില്‍ കൂടി ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ പതിനാറ് പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ തുടങ്ങി പതിനാറ് പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി ഒന്‍പത് മണി മുതല്‍ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ.ജില്ലയില്‍ ഇന്നലെ 2,776 പേര്‍ക്കാണ് കൊവിഡ്ബാധ സ്ഥിരീകരിച്ചത്. 2,675 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗബാധ. ഇതോടെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,221 ആയി. 30,484 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News