തിരുവനന്തപുരം ജില്ലയിലെ 10 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം ജില്ലയിലെ 10 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂര്‍ക്കോണം, കൊല്ലയില്‍, ഉഴമലയ്ക്കല്‍, കുത്തുകാല്‍, ആര്യങ്കോട്, എന്നീ പഞ്ചായത്തുകളിലാണു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഈ പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണു നടപടിയെന്ന് കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. നിയന്ത്രണങ്ങള്‍ ശക്തമാക്കിയ പ്രദേശങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല.

ആരാധനാലയങ്ങളിലടക്കം നിയന്ത്രണങ്ങള്‍ ബാധകമാണ്. വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും 25 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്നത് ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി 7.30ന് അടയ്ക്കണം.

വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ രണ്ടു ദിവസമോ അതില്‍ കൂടുതല്‍ കാലയളവോ അടച്ചിടുമെും കളക്ടര്‍ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ എത്തുതുവരെ നിയന്ത്രണങ്ങള്‍ തുടരും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here