കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും. അതാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ വാങ്ങാന്‍ ഒരു കോടിയിലധികം രൂപ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് എത്തിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിലെ ഈ ഒരുമയില്‍ കേരളീയന്‍ എന്ന നിലയിന്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്‌സിന്‍ ചലഞ്ചിന് എല്ലാവരും പങ്കാളിയാകുക.സ്ഥാപനങ്ങളും വ്യക്തികളും പങ്കാളികള്‍ ആവുക.രണ്ടാം വ്യാപനം തടയാന്‍ വേണ്ട ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തെ അറിയിച്ചു. 18-45 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഘട്ടം ഘട്ടമായി നല്‍കും. 50 ലക്ഷം ഡോസ് എന്നത് കേരളത്തിന്റെ ആവശ്യം ന്യായമായതാണ്. 400 രൂപയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ ആദ്യഘട്ടത്തില്‍ 1300 കോടി വേണം.

ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുത്. പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ശനി, ഞായര്‍, ദിവസങ്ങള്‍ കുടുംബത്തിനായി മാറ്റിവെക്കണം. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം. മറ്റാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സത്യവാങ്മൂലം എഴുതി നല്‍കണം.ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷ സെന്ററില്‍ കൂട്ടം കൂടാന്‍ പാടില്ല.

വാക്‌സിനേഷന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. വയോധികര്‍ക്ക് പ്രത്യേക വാക്‌സിന്‍ സെന്റര്‍ ഏര്‍പ്പെടുത്തും. കേന്ദ്ര വാക്‌സിന്‍ നയം തിരിച്ചടിയുണ്ടാക്കും. സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരത്തിന് സാധ്യതയുണ്ട്. പണമുള്ളവര്‍ക്ക് മാത്രം വാക്‌സിന്‍ എന്നത് അംഗീകരിക്കാന്‍ ആവില്ല.
അതിരപ്പള്ളി ആദിവാസി മേഖലയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചുനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News