ഡ്രോണുകള്‍ ഉപയോഗിച്ച്‌ വാക്‌സിനെത്തിക്കുന്ന പുതിയ രീതി പരീക്ഷിക്കാനൊരുങ്ങി ഐസിഎംആര്‍

ഡ്രോണുകള്‍ ഉപയോഗിച്ച്‌ വാക്‌സിനെത്തിക്കുന്ന പുതിയ രീതി പരീക്ഷിക്കാനൊരുങ്ങി ഐസിഎംആര്‍.ഐഐടി കാണ്‍പൂരുമായി സഹകരിച്ചാണ് ഐസിഎംആര്‍ സാധ്യതാ പഠനം നടത്തുന്നത്. വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമാണ് (ഡിജിസിഎ) ഇളവുകളോടെ അനുമതി നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തേയ്ക്കാണ് അനുമതി.

ഇത് കൂടാതെ മറ്റ് സ്ഥാപനങ്ങള്‍ക്കും ഒരു വര്‍ഷത്തേയ്ക്ക് ഡ്രോണ്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ജിഐഎസ് അടിസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി ഡാറ്റാ ബേസും ഇലക്‌ട്രോണിക് ടാക്‌സ് രജിസ്റ്ററും തയ്യാറാക്കുന്നതിനായി ഡെറാഡൂണ്‍, ഹല്‍ദ്വാനി, ഹരിദ്വാര്‍, രുദ്രാപൂര്‍ എന്നിവിടങ്ങളിലെ നഗര്‍ നിഗം എന്ന സ്ഥാപനത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News