‘ബിരിയാണി’ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ സജിന്‍ ബാബു

99 രൂപ കൊടുത്ത് ബിരിയാണി കാണാന്‍ കഴിയാത്തവര്‍ മെസേജ് അയച്ചാല്‍ പ്രൈവറ്റ് ലിങ്ക് തരാം’; വ്യാജ പതിപ്പുകള്‍ക്ക് എതിരെ സംവിധായകന്‍ സജിന്‍ ബാബു

‘ബിരിയാണി’ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ സജിന്‍ ബാബു. ഈ ബുധനാഴ്ചയാണ് കേവ് ഇന്ത്യ എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസായത്. വ്യാജ പതിപ്പ് കാണാതെ കേവ് വഴി തന്നെ സിനിമ കാണണമെന്നും അതിനായി മുടക്കാന്‍ പണമില്ലാത്തവര്‍ തനിക്ക് മെസേജ് അയച്ചാല്‍ പ്രൈവറ്റ് ലിങ്ക് തരുമെന്നും സജിന്‍ ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”ഇന്നലെ രാത്രി മുതല്‍ ബ്ലോക്ക് എക്‌സ് എന്ന ആന്റി പൈറസി കമ്പനിയും ടെലിഗ്രാം ഗ്രൂപ്പുകളും തമ്മില്‍ സാറ്റ് കളി നടക്കുന്നു. ടെലിഗ്രാം വഴി പൈറേറ്റഡ് കോപ്പി കാണാതെ കേവ് എന്ന ആപ്പ് വഴി സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 99 രൂപ കൊടുത്ത് ബിരിയാണി കാണാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ എനിക്ക് മെസ്സേജ് തന്നാല്‍ ഞാന്‍ പ്രൈവറ്റ് ലിങ്ക് അയച്ചു തരുന്നതാണ്” എന്നാണ് സജിന്റെ കുറിപ്പ്.

മാര്‍ച്ച് 26ന് ആയിരുന്നു ബിരിയാണിയുടെ തിയേറ്റര്‍ റിലീസ്. ചിത്രത്തില്‍ സെക്ഷ്വല്‍ സീനുകള്‍ കൂടുതല്‍ ആയതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് കോഴിക്കോട് ആശിര്‍വാദ് തിയേറ്റര്‍ പറഞ്ഞത് വിവാദമായിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിച്ച് ചിത്രം പ്രദര്‍ശിപ്പിക്കുകയായിരുന്നു.

അമ്പതിലേറെ മേളകളില്‍ പ്രദര്‍ശിപ്പിച്ച ബിരിയാണി ഇതിനോടകം 18 പുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള പുരസ്‌കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കിയിട്ടുണ്ട്. കനി കുസൃതിക്ക് ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്ട്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News