രാം നവമി ദിനത്തില്‍ ദുല്‍ഖര്‍ ചിത്രത്തിന്റെ വിഡിയോ പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍

രാം നവമി ദിനത്തില്‍ ആരാധകര്‍ക്കായി ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ലെഫ്റ്റനന്റ് റാം സിനിമയുടെ പുതിയ വിഡിയോ പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍. ശ്രീരാമന്റെ പ്രണയത്തിന് വേണ്ടിയുള്ള യുദ്ധം ചരിത്രമാണ്. ഞങ്ങളുടെ ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ ഉടന്‍ കാണാം എന്ന് വിഡിയോ പങ്കുവച്ചുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഹാനു രാഘവപ്പുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്‍. ഹിസ്റ്റോറിക്കല്‍ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. ലെഫ്റ്റനന്റ് റാം എന്ന കഥപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭഷകളില്‍ ചിത്രം റിലീസ് ചെയ്യും.

സ്വപ്‌ന സിനിമാസിന്റെ ബാനറില്‍ പ്രിയങ്ക ദത്ത് നിര്‍മ്മിക്കുന്ന ചിത്രം വൈജയന്തി മൂവീസാണ് അവതരിപ്പിക്കുന്നത്. 1960കളില്‍ ജമ്മു കാശ്മീരില്‍ നടന്ന ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കാശ്‌മീരില്‍ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here