ആടിനെ വിറ്റ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി സുബൈദ ; കേരളത്തിന്റെ ഒരുമയില്‍ കേരളീയന്‍ എന്ന നിലയിന്‍ അഭിമാനിക്കുവെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെ ഒറ്റക്കെട്ടായി ചെറുത്തു നില്‍ക്കുവാനുള്ള കേരളമണ്ണിന്റെ മഹായജ്ഞം വിജയകരമായി പുരോഗമിക്കുകയാണ്. വാക്‌സിന്‍ വാങ്ങാന്‍ ഒരു കോടിയിലധികം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് എത്തിയത്. പ്രതിസന്ധി ഘട്ടത്തിലെ ഈ ഒരുമയില്‍ കേരളീയന്‍ എന്ന നിലയിന്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികള്‍ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ വിലപ്പെട്ട പല വസ്തുക്കളും വിറ്റാണ് സംഭാവന ചെയ്തത്. തന്റെ എല്ലാമെല്ലാമായ ആടുകളെ വിറ്റിട്ടാണ് കൊല്ലം സ്വദേശി സുബൈദ എന്ന വീട്ടമ്മ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

ആടിനെ വിറ്റ് 5510 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. പണം ജില്ലാ കളക്ടര്‍ക്കാണ് സുബൈദ കൈമാറിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊല്ലം പോര്‍ട്ട് ഓഫീസിനു സമീപം ചായക്കട നടത്തുകയാണ് സുബൈദ.

പ്രതിസന്ധി ഘട്ടത്തിലെ ഈ ഒരുമയില്‍ കേരളീയന്‍ എന്ന നിലയിന്‍ അഭിമാനമുണ്ടെന്നും വാക്‌സിന്‍ ചലഞ്ചിന് എല്ലാവരും പങ്കാളിയാകണമെന്നും ചലഞ്ചില്‍ സ്ഥാപനങ്ങളും വ്യക്തികളും പങ്കാളികള്‍ ആകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ വാക്‌സിന്‍ നയത്തില്‍ കേന്ദ്രം വരുത്തിയ മാറ്റം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. വാക്‌സിന്റെ വില വര്‍ധന താങ്ങാനാകാതെ സംസ്ഥാനങ്ങള്‍ നട്ടംതിരിഞ്ഞപ്പോള്‍ അതില്‍ നിന്ന് കരകയറാന്‍ കേരളം ഉപയോഗിച്ച വാക്‌സിന്‍ ചലഞ്ചിന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്.

വാക്‌സിന്‍ എന്നത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്ന ബോധ്യമുള്ള കേരള ജനത, അതിന്റെ ഭാഗമായി നടത്തിയ സോഷ്യല്‍ മീഡിയ ക്യാംപെയ്‌നുകള്‍ സജീവമാകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News