മഞ്ജു വാര്യരുടെ ഹിറ്റ്‌ ലുക്ക് പകർത്തി ലക്ഷ്മി മുത്തശ്ശി

മഞ്ജുവിന്റേത് പോലുള്ള വൈറ്റ് ടോപ്പ്, പിന്നെ ഡിസൈനുള്ള കറുത്ത മിഡി. ഒക്കെ അണിഞ്ഞ് തന്റെ വാക്കറിൽ പിടിച്ച് പുഞ്ചിരിയോടെ കൈവീശിക്കാണിക്കുകയാണ് ലക്ഷ്മി മുത്തശ്ശി. മുത്തശ്ശിയുടെ സ്റ്റൈലൻ ലുക്ക് മഞ്ജു തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. ഇതിനെക്കാളും മികച്ച സമ്മാനം വേറെയില്ല എന്ന് മഞ്ജുവിന്റെ വാക്കുകൾ മഞ്ജുവിന്റേത് പോലുള്ള വൈറ്റ് ടോപ്പ്, പിന്നെ ഡിസൈനുള്ള കറുത്ത മിഡി. ഒക്കെ അണിഞ്ഞ് തന്റെ വാക്കറിൽ പിടിച്ച് പുഞ്ചിരിയോടെ കൈവീശിക്കാണിക്കുകയാണ് ലക്ഷ്മി മുത്തശ്ശി. മുത്തശ്ശിയുടെ സ്റ്റൈലൻ ലുക്ക് മഞ്ജു തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. ഇതിനെക്കാളും മികച്ച സമ്മാനം വേറെയില്ല എന്ന് മഞ്ജുവിന്റെ വാക്കുകൾ
Step 2: Place this code wherever you want the plugin to appear on your page.

Could I be more rewarded ever!!!!! 😂
Lots and lots of love to this sweetheart Lakshmi aunty ❤️❤️❤️
@dd_divyadharvish
Thank you Sani Yas for sharing this with me!

Posted by Manju Warrier on Friday, 23 April 2021

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മഞ്ജുവിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബ്ലാക്ക് മിഡിയും വൈറ്റ് ടോപ്പും ഷൂവുമണിഞ്ഞ് കൈവീശി നടന്നു വരുന്ന മഞ്ജുവിന്റെ ആ ചിത്രം ആരാധകര്‍ ഏറ്റെടുത്തതോടെ സമാനമായ വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള ഫാഷന്‍ ചലഞ്ചുകളും ഹാഷ് ടാഗുകളുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നിരുന്നു.

കുട്ടികളും യുവതികളുമടക്കം നിരവധിയേറെ പേരാണ് മഞ്ജുവിന്റെ പോസ് അനുകരിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. ഇപ്പോഴിതാ, ഒരു മുത്തശ്ശിയെ സോഷ്യല്‍ മീഡിയയ്ക്ക് പരിചയപ്പെടുത്തുകയാണ് മഞ്ജു. മിഡിയും ടോപ്പുമണിഞ്ഞ് ഏറെ ആത്മവിശ്വാസത്തോടെ കൈവീശി കാണിക്കുന്ന ലക്ഷ്മി മുത്തശ്ശിയോടുള്ള സ്നേഹവും മഞ്ജു അറിയിക്കുന്നു.

ഇതിലും വലിയൊരു സന്തോഷം ലഭിക്കാനുണ്ടോ എന്നാണ് മഞ്ജു ചോദിക്കുന്നത്.

മഞ്ജുവിന്റെ മേക്ക് ഓവര്‍ അനുകരിച്ച ബേബി ഇഷാ മെഹഖ് എന്ന നാലു വയസ്സുകാരിയുടെ ചിത്രവും അടുത്തിടെ വൈറലായിരുന്നു . കാസര്‍ക്കോഡ് സ്വദേശിയായ ബേബി ഇഷ മാതാപിതാക്കള്‍ക്കൊപ്പം ദുബായിലാണ് താമസം. കിഡ്സ് മോഡല്‍ കൂടിയാണ് ബേബി ഇഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News