കേരളത്തില്‍ നിന്ന് രാജ്യസഭാ അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു ; ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസും രാജ്യസഭയിലേക്ക്

കേരളത്തില്‍ നിന്ന് രാജ്യസഭാ അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ജോണ്‍ ബ്രിട്ടാസ്, ഡോ.വി.ശിവദാസ്, യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്‍ വഹാബ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നുപേരും തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരികൂടിയായ നിയസഭാ സെക്രട്ടറി അറിയിച്ചു.

കേരളത്തില്‍ നിന്ന് രാജ്യസഭാംഗമാകുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്.വര്‍ഗീയ ശക്തികള്‍ മാധ്യമ രംഗത്തെ അതിവേഗം കൈപ്പിടിയിലൊതുക്കുന്ന കാലത്ത് പാര്‍ലമെന്റിലെ ജോണ്‍ബ്രിട്ടാസിന്റെ സാന്നിധ്യം ഇടതുപക്ഷത്തിന്റെ ശക്തമായ ചെറുത്ത് നില്‍പാകും.

വിപുലവും വ്യത്യസ്ത മേഖലകളെ സ്പര്‍ശ്ശിച്ചുകൊണ്ടുള്ളതുമായ സംഘടനാനുഭവങ്ങളിലൂടെ കടന്നുപോയ നിലവില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന വി ശിവദാസന്‍ കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News