പണം തട്ടാന്‍ സൈബര്‍ തട്ടിപ്പുകാര്‍ ; സമൂഹമാധ്യമങ്ങള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളില്‍ ഇരകളാകുന്നത് നിരവധി പേര്‍

സമൂഹമാധ്യമങ്ങള്‍ വഴി നിരവധി തട്ടിപ്പുകള്‍ നടക്കാറുണ്ട്. കൊവിഡിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏറെയും സാമ്പത്തിക തട്ടിപ്പുകളാണ്. കേരളത്തില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമൂഹമാധ്യമങ്ങള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളില്‍ ഇരകളായത് നിരവധി പേരാണ്.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ നിര്‍മ്മിതിയിലൂടെയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. വ്യക്തികളുടെ വ്യാജ ഫെയിസ് ബുക്ക് അക്കൗണ്ട് നിര്‍മ്മിക്കുകയും അവരുടെ പ്രൊഫൈലിലെ ഫോട്ടോകള്‍ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ട് വിശ്വാസ്യതയുള്ളതാക്കുന്നു. തുടര്‍ന്ന് അവരുടെ ഫ്രണ്ട് ലിസ്റ്റിലുള്ളവരെ കണ്ടെത്തി വ്യാജ അക്കൗണ്ടില്‍ അവരെ സുഹൃത്തുക്കളാകുന്നു. ഓണ്‍ലൈന്‍മണി ട്രാന്‍സ്ഫര്‍ വഴി പണം ആവശ്യപ്പെടുന്നു.

അടിയന്തര ആവശ്യത്തിനാണെന്നും ഉടന്‍ തിരികെ നല്‍കാമെന്നും പറഞ്ഞ് ഫെയ്‌സ്ബുക്ക് മെസ്സെന്‍ജര്‍ വഴിയാണ് പണം ആവശ്യപ്പെടുന്നത്. സംശയം തോന്നിയ ആളുകള്‍ അക്കൗണ്ടിന്റെ യഥാര്‍ത്ഥ ഉടമയുമായി ബന്ധപ്പെടുമ്പോഴാണ് ഈ തട്ടിപ്പ് വ്യക്തമാകുന്നത്. നിരവധി പേര്‍ ഇത്തരത്തില്‍ തങ്ങള്‍ പോലുമറിയാതെ ഇത്തരം തട്ടിപ്പിന് ഇരയാകുന്നു. പണം ലഭിച്ചു കഴിഞ്ഞാല്‍ അക്കൗണ്ട് ഡിലീറ്റ് ആക്കി തടിതപ്പുന്നു.

സമൂഹമാധ്യമങ്ങളില്‍ പതിയിരിക്കുന്ന ഇത്തരം അപകടങ്ങളില്‍ സ്വയം ബോധവാനാകുക എന്നതാണ് പ്രധാനം. സോഷ്യല്‍ മീഡിയകളില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് ഒരോരുത്തരുടെയും കടമയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News