അധികം മസാല കളൊന്നും ഉപയോഗിക്കാതെ ഒരു ഉരുളകിഴങ്ങ് കറി ഉണ്ടാക്കാം

ഇന്ന് ഒരു കിഴങ്ങ് കറി ആയാലൊ,സാധാരണ ചപ്പാത്തിക്കും, പൂരിക്കും ഒക്കെ മിക്കവരും ഉണ്ടാകുന്നെ ആയിരിക്കും.അധികം മസാല കളൊന്നും ഉപയോഗിക്കാതെ ഒരു കിഴങ്ങ് കറി അപ്പൊ തുടങ്ങാം

ചേരുവകള്‍

ഉരുളകിഴങ്ങ് -4
ക്യാരറ്റ് -1 ( നിർബന്ധമില്ല)
സവാള -1 വലുത്
പച്ചമുളക് -4
ഇഞ്ചി അരിഞത്-3/4റ്റീസ്പൂൺ
മഞൾ പൊടി -1/2 റ്റീസ്പൂൺ
ഉപ്പ്,കടുക്,എണ്ണ – പാകത്തിനു
ഉഴുന്ന് പരിപ്പ് -1/4 റ്റീസ്പൂൺ
കറിവേപ്പില – 1 തണ്ട്
മല്ലിയില അരിഞത് -2 റ്റീസ്പൂൺ
ഉരുളകിഴങ്ങ് വൃത്തിയാക്കി ചെറുതായി അരിഞ്ഞ് ലെശം മഞൾപൊടി,ഉപ്പ് ഇവ ചേർത്ത് വേവിച്ച് ഉടച്ച് മാറ്റി വക്കുക.ഞാൻ ഒരു ക്യാരറ്റ് കൂടെ ചേർതിട്ട് ഉണ്ട്. ചേർക്കുന്നുണ്ടെങ്കിൽ അതും കിഴങിന്റെ കൂടെ വേവിച്ച് ഉടച്ച് വക്കുക.

തയ്യാറാക്കുന്ന വിധം….

1.ഉരുളകിഴങ്ങ് വൃത്തിയാക്കി ചെറുതായി അരിഞ്ഞ് ലെശം മഞൾപൊടി,ഉപ്പ് ഇവ ചേർത്ത് വേവിച്ച് ഉടച്ച് മാറ്റി വക്കുക.ഞാൻ ഒരു ക്യാരറ്റ് കൂടെ ചേർതിട്ട് ഉണ്ട്. ചേർക്കുന്നുണ്ടെങ്കിൽ അതും കിഴങിന്റെ കൂടെ വേവിച്ച് ഉടച്ച് വക്കുക.

2.ഉരുളകിഴങ്ങ് വേവിച്ച വെള്ളം കളയാതെ എടുത്ത് വക്കുക.

3.പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്,ഉഴുന്ന്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് നീളത്തിൽ അരിഞു വച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റുക

4.സവാള ചെറുതായി വഴന്റ ശെഷം നീളത്തിൽ കീറിയ പച്ചമുളക്, ഇഞ്ചി അരിഞത് ഇവ ചേർത്ത് വഴറ്റുക.ചിലരു വെള്ളുതുള്ളി ചേർക്കുന്നെ കണ്ടിട്ട് ഉണ്ട്.താല്പര്യമുള്ളവർക്ക് ഇഞ്ചിയുടെ അതെ അളവിൽ ചേർക്കാം.ഞാൻ ചേർതിട്ട് ഇല്ല.

5.സവാള നന്നായി വഴന്റ ശെഷം വേവിച്ച് , ഉടച്ച് വച്ചിരിക്കുന്ന ഉരുളകിഴങ് ചേർത്ത് പാകത്തിനു ഉപ്പ്, മഞൾ പൊടി കൂടെ ചേർത്ത് നന്നായി ഇളക്കി 1 മിനുറ്റ് ശെഷം ഉരുളകിഴങ്ങ് വേവിച്ച വെള്ളം മാറ്റി വച്ചത്തിൽ നിന്ന് എത്ര ചാറു വേണമൊ അതിനനുസരിച്ച് വെള്ളം കൂടി അതിൽ നിന്ന് ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.

6.ചാറു കുറച്ച് കുറുകി കഴിഞ് തീ ഓഫ് ചെയ്ത് മല്ലിയില കൂടെ ചേർത്ത് ഇളക്കി ഉപയോഗിക്കാം. താല്പര്യമുള്ളവർക്ക് തീ ഓഫ് ചെയ്യുന്നതിനു മുൻപെ 1/4 റ്റീസ്പൂൺ കുരുമുളക് പൊടിയൊ,1/4 റ്റീസ്പൂൺ ഗരം മസാലയൊ ചേർക്കാം.ചേർതില്ലെങ്കിലും നല്ല സ്വാദ് ആണു.

7.അപ്പൊ കിഴങ്ങ് കറി റെഡി,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here