ADVERTISEMENT
നഗരത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന കൊവിഡ് ബാധിതര്‍ക്കും , നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണമെത്തിക്കാന്‍ മാതൃകാപരമായ നടപടിയുമായി കൊച്ചി നഗരസഭ. സന്നദ്ധ സംഘടനകളുമായി കൈകോര്‍ത്ത് രണ്ടായിരത്തോളം പേര്‍ക്കാണ് നഗരസഭ ഭക്ഷണം എത്തിച്ച് നല്‍കുന്നത്. കൊച്ചി മേയര്‍ എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനായി സജീവമായി രംഗത്തുണ്ട്.
ഇന്ന് രാവിലെ 11 മണിക്ക് ടി.ഡി.എം. ഹാളില്‍ നിന്നണ് ഭക്ഷണ വിതരണം ആരംഭിച്ചത്. ഇന്ന് മാത്രം 1287 പേര്‍ക്കാണ് ഭക്ഷണം നല്‍കിയത്. ഓരോ ഡിവിഷനിലെയും ജാഗ്രതാ സമിതികള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭക്ഷണം പാഴാകില്ലെന്ന് ഉറപ്പാക്കിയാണ് വിതരണം നടത്തിയതെന്നും മേയര്‍ അറിയിച്ചു.
ഉച്ചഭക്ഷണം എല്ലാ ദിവസവും പകല്‍ 11 മണിക്കും, അത്താഴം വൈകീട്ട് 4 മണിക്കുമാണ് വിതരണം ചെയ്യുന്നത്. എറണാകുളം കരയോഗം, നന്മ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍, നഗരത്തിലെ ചുമട്ട് തൊഴിലാളികള്‍, എന്നിവരുടെ സഹകരണത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
Get real time update about this post categories directly on your device, subscribe now.