തിരുവനന്തപുരം ന​ഗരസഭയ്ക്ക് ചരിത്രനേട്ടം : സമ്പൂർണ വെളിയിട വിസർജന മുക്ത സർട്ടിഫിക്കറ്റ് സ്വന്തമാക്കി ന​ഗരസഭ

മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ന​ഗരസഭ സ്വന്തമാക്കിയത് ചരിത്രനേട്ടമാണ്. തിരുവനന്തപുരം നഗരസഭക്ക് സമ്പൂർണ വെളിയിട വിസർജന മുക്ത സർട്ടിഫിക്കറ്റ് ലഭിച്ചു.

ന​ഗരസഭയിൽ ശുചിത്വ പ്രവർത്തനങ്ങളുടെ ഭാ​ഗമായി നടപ്പിലാക്കിയ പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. നഗരസഭാ പരിധിയിൽ സ്വച്ഛ് ഭാരത് മിഷൻ നടത്തിയ പരിശോധനയിലാണ് ODF+ (Open Defecation free+) സർട്ടിഫിക്കേഷൻ നൽകിയത്.

നഗരത്തിലെ കമ്മ്യൂണിറ്റി/പബ്ലിക് ടോയ്ലറ്റുകളുടെ ശുചിത്വനിലവാരം, വിവിധ കോളനി പ്രദേശങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, റോഡുകളുടെ ശുചിത്വം എന്നിവ നേരിട്ട് പരിശോധനയ്ക്ക് വിധേയമാക്കിയ കേന്ദ്ര എജൻസിയാണ് നഗരസഭക്ക് ODF+ പദവി പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News