നാളെയും മറ്റന്നാളും മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല

കൊവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്‌ഡൌണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

ഈ സാഹചര്യത്തില്‍ നാളെയും മറ്റന്നാളും സംസ്ഥാനത്ത് മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. കൊവിഡ് രോഗവ്യാപനം കൂടി വരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിനായാണ് മദ്യവില്‍പന ശാലകള്‍ രണ്ടു ദിവസം അടച്ചിടുന്നതെന്ന് എക്‌സൈസ് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like