സര്‍ക്കാരിന്റെ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി ജോസ് കെ മാണി

കേരളത്തിലെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്തിക്കുക എന്ന ദൗത്യത്തോടെ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍, അതിന് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചുകൊണ്ട് വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി കേരളാ കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ ജോസ് കെ മാണി.

കേരളം സമാനതകളില്ലാത്ത ഒരു പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍ എല്ലാവരും രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് നാടിന് വേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും, എല്ലാ കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും, പൊതുജനങ്ങളും തങ്ങളാല്‍ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മകളുടെ വിവാഹച്ചടങ്ങുകള്‍ക്കായി മാറ്റിവെച്ച തുകയില്‍ നിന്ന് 50000 രൂപ നാളെ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. മകളുടെ വിവാഹ ചടങ്ങ് നിലവിലെ ലോക്കഡൗണിന് സമാനമായ സാഹചര്യത്തില്‍ കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News