കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. കാസര്‍കോട് ജില്ലയില്‍ 15 തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ 23ന് അര്‍ധരാത്രി മുതല്‍ 7 ദിവസത്തേക്കാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നിരോധനാജ്ഞ. നീലേശ്വരം, കാഞ്ഞങ്ങാട് നഗരങ്ങളിലും 13 ഗ്രാമ പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

അജാനൂര്‍, കളളാര്‍, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, ചെമ്മനാട്, ചെറുവത്തൂര്‍,, കോടോം- ബേളൂര്‍, മടിക്കൈ, പടന്ന, പളളിക്കര, പുല്ലൂര്‍-പെരിയ, ത്യക്കരിപ്പൂര്‍, ഉദുമ എന്നീ ഗ്രാമ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here