കൗമുദി ടീച്ചറിന്റെയും സുബൈദയുടെയും പ്രണവിന്റെയും പാരമ്പര്യം പേറുന്ന നമ്മള്‍ വാക്‌സിന്‍ ചലഞ്ചിലും ലോകത്തിന് മാതൃകയാവും: സ്വാമി സന്ദീപാനന്ദഗിരി

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി മലയാളികൾ ഏറ്റെടുത്ത വാക്സിൻ ചലഞ്ചിനെ പ്രശംസിച്ച് സ്വമി സന്ദീപാനന്ദഗിരി. സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിക്ക് സ്വർണാഭരണങ്ങൾ ഊരി നൽകിയ കൗമുദി ടീച്ചറിൻ്റെയും പ്രളയകാലത്ത് സ്വന്തം ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സുബൈദയും പ്രണവുമെല്ലാം നൽകിയ മാതൃക പിൻപറ്റി ലോകത്തിന് മുന്നിൽ കേരളം തലയുയർത്തിപ്പിടിച്ച് നിൽക്കുമെന്ന് അദേഹം ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു. രണ്ട് ദിവസം കൊണ്ട് 2 കോടി രൂപയാണ് വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വാക്സിൻ പെതു വിപണിയിൽ ലഭ്യമാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

സന്ദീപാനന്ദഗിരിയുടെ ഫെയ്സ് ബുക്ക് കുറിപ്പ്
Step 2: Place this code wherever you want the plugin to appear on your page.

കണ്ണൂരുകാരി കൗമുദി ടീച്ചർ തന്റെ പതിനാറാം വയസ്സിൽ സ്വർണാഭരണങ്ങൾ മുഴുവൻ മഹാത്മജിയുടെ പാദങ്ങളിൽ സമർപ്പിച്ചു നൽകിയാണ്‌…

Posted by Swami Sandeepananda Giri on Friday, 23 April 2021

കണ്ണൂരുകാരി കൗമുദി ടീച്ചർ തന്റെ പതിനാറാം വയസ്സിൽ സ്വർണാഭരണങ്ങൾ മുഴുവൻ മഹാത്മജിയുടെ പാദങ്ങളിൽ സമർപ്പിച്ചു നൽകിയാണ്‌ കൗമുദി ടീച്ചർ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ത്യാഗനിർഭരമായ ജീവിതത്തിന്റെ മുന്നണി പോരാളിയായി ഇടം പിടിച്ചത്.
മഹാത്മജിയും വിനോബാജിയുമെല്ലാം ഗ്രാമഗ്രാമാന്തരങ്ങളിലൂടെ യാത്രചെയ്ത് ധനം സമാഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ടീച്ചർ തന്റെ സ്വർണ്ണാഭരണങ്ങൾ നല്കികൊണ്ട് മഹാത്മജിയെ സ്വീകരിച്ചത്.
എടുക്കുന്നതിലധികം കൊടുത്ത് ത്യഗവും സേവനവും കൊണ്ട് ജീവിതം നയിച്ച കൌമുദി ടീച്ചറുടേയും ആടിനെ വിറ്റ് കിട്ടിയ കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കിയ കൊല്ലം ജില്ലയിലെ സുബൈദയുടേയും ചിത്രകാരനായ ആലത്തൂരിലെ പ്രണവ് ബാലസുബ്രഹ്മണ്യത്തിന്റേയും പാരമ്പര്യം പേറുന്ന മലയളികളായ നാം വാക്സിൻ ചാലഞ്ചിൽ ലോകത്തിനു മാതൃകയായി ചരിത്രത്തിൽ ഇടം നേടണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News