കൊവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം

കൊവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ശക്തമായതോടെ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷനുള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കൊവിഡ് പരിശോധനാഫലവും ഇനി ഓണ്‍ലൈനായി അറിയാന്‍ ക‍ഴിയും.

കൊവിഡ് പരിശോധനാഫലം എങ്ങനെ അറിയാമെന്ന് നോക്കാം ..

വെബ്സൈറ്റ് വഴി ഫലം ഡൗൺലോഡ് ചെയ്യാൻ…
1.http://labsys.health.kerala.gov.in/Welcome/index എന്ന വെബ്സൈറ്റ് സന്ദ‌ർശിക്കുക
2.Download Test Report എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3.പരിശോധനാ സമയത്ത് ലഭിച്ച SRF ID, മൊബൈൽ നമ്പർ, തുടങ്ങിയ വിവരങ്ങൾ നൽകുക
4.SRF ID അറിയാത്തവർ Know Your SRF ID ലിങ്ക് ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി,ജില്ല, പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി SRF ID മനസ്സിലാക്കുക

തുടർന്ന് ലഭിക്കുന്ന പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News