‘ഇരുപത് മിനിറ്റ് പ്രൈവറ്റ് ലൈവില്‍ വന്നു പാടാം’, കൊവിഡ് ചാരിറ്റിക്ക് ആഹ്വാനം ചെയ്ത് ഹരീഷ് ശിവരാമകൃഷ്ണന്‍

കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രശസ്ത പിന്നണി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. സ്വന്തം ഫേസ്ബുക് പേജിലൂടെയാണ് ഹരീഷ് സഹായം തേടിയത്. 25,000 രൂപയ്ക്ക് മുകളില്‍ ഇഷ്ടമുള്ള വ്യക്തിക്ക് അവര്‍ക്കു ആവശ്യമുള്ള കൊവിഡ് ചാരിറ്റി ചെയ്താല്‍ അങ്ങനെ ചെയ്യുന്ന ആദ്യത്തെ പത്തുപേര്‍ക്ക് 20 മിനിറ്റ് പ്രൈവറ്റ് ലൈവ് പാടാന്‍ വരാം എന്ന വാഗ്ദാനവും ഹരീഷ് നല്‍കുന്നുണ്ട്.

ഹരീഷിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:

പ്രിയപ്പെട്ടവരേ, കോവിഡ് മൂലം ചികിത്സയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് നമുക്കിടയില്‍ കേരത്തിന് അകത്തും പുറത്തും.

നമ്മളില്‍ ചിലര്‍ക്കെങ്കിലും നല്ല ഒരു തുക സഹായമായി നല്‍കാന്‍ ഉള്ള ശേഷി ഉണ്ടാവും. 25000 രൂപയില്‍ കൂടുതല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും കോവിഡ് ചാരിറ്റി ക്കു സഹായം ചെയ്യാമോ?- അങ്ങനെ ചെയ്യുന്ന ആദ്യത്തെ പത്തു പേര്‍ക്ക്, നിങ്ങള്‍ക്ക് മാത്രം വേണ്ടി ഞാന്‍ ഒരു 20 മിനിറ്റ് വീതം പ്രൈവറ്റ് ഹശ്ല പാടാന്‍ വരാം, നിങ്ങള്‍ക്കു ഇഷ്ടം ഉള്ള പാട്ടുകള്‍. ഓരോരുത്തര്‍ക്കും വേറെ വേറെ.

ഒരു തെളിവും എനിക്ക് വേണ്ട, നിങ്ങളിലെ നന്മയെ എനിക്ക് വിശ്വാസം ആണു. ലക്ഷ്മി വേണുജിക്ക് ഒരു മെസ്സേജ് അയക്കൂ, ആദ്യത്തെ 10 പേരുമായി ലക്ഷ്മി കോര്‍ഡിനേറ്റ് ചെയ്യും.

ഒന്ന് ഷെയര്‍ ചെയ്യാമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News