കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കനത്ത പിഴ

കൊവിഡ് വ്യാപനത്തിന് തടയിടാനായി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കൂടുതല്‍ നിയന്ത്രണം വേണമോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനിക്കും.

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. രാത്രി നിയന്ത്രണം കര്‍ശനമായി തുടരും. നിരവധി കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനാണ് തീരുമാനം.

മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, നിയമങ്ങള്‍ ലംഘിച്ച് കടകള്‍ തുറക്കുക, റോഡില്‍ തുപ്പുക, സാമൂഹിക അകലം പാലിക്കാതെ കഥകളോ സ്ഥാപനങ്ങളോ തുറന്നു പ്രവര്‍ത്തിക്കുക, അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ കണ്ടൈന്‍മെന്റ് സോണിന്റെ ഉള്ളിലേയ്ക്ക് പ്രവേശിക്കുകയോ പുറത്തു പോവുകയോ ചെയ്യുക എന്നീ പിഴവുകള്‍ക്ക് 500 രൂപയും കൊവിഡ് പ്രോട്ടോകോള്‍ വിരുദ്ധമായ ജനക്കൂട്ടത്തിനു 5000 രൂപയും ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 2000 രൂപയും പിഴ ചുമത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here