
ആശങ്കയായി കൊവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ 37,238 പേര്‍ക്ക് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തു.പശ്ചിമ ബംഗാള്‍,ബീഹാര്‍,യൂപി എന്നീ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 66,836 പേര്‍ക്ക് പുതുതായി കൊറോണരോഗം റിപ്പോര്‍ട്ട് ചെയ്തു.773 മരണങ്ങളും സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 26,962 പേര്‍ക്കും യുപിയില്‍ 37,238 പേര്‍ക്കും രോഗം സ്ഥിരികരിച്ചു. ബീഹാര്‍, പശ്ചിമ ബംഗാള്‍ യൂപി എന്നീ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
അതേസമയം കൊവിഡ് കേസുകള്‍ വര്‍ദ്ദിക്കുന്ന പശ്ചാത്താലത്തില്‍ വിരഫിന്‍ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡിജിസിഐ അനുമതി നല്‍കി. കൊവിഡ് ബാധിച്ചവര്‍ക്കുള്ള ചികിത്സക്കായാണ് സൈഡസ് മരുന്ന് കമ്പനിയുടെ ‘വിറഫിന്‍’ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചത്. വിറഫിന്റെ ഒരു ഡോസ് ഉപയോഗിച്ചവരില്‍ 91.15 ശതമാനം പേര്‍ക്കും 7 ദിവസം കൊണ്ട് കൊവിഡ് നെഗറ്റീവ് ആകുന്നുണ്ടെന്നാണ് സൈഡസിന്റെ അവകാശവാദം.
വിരഫിന്‍, ഓക്‌സിജന്റെ അടിയന്തര ഉപയോഗം കുറക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന സാഹചര്യത്തിലാണ് വിറഫിന് കേന്ദ്രം അനുമതി നല്‍കിയത്.റെംഡെസിവിര്‍ മരുന്നിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മണ്ഡവിയ വ്യക്തമാക്കി.
പ്രതിദിനം 3 ലക്ഷം റെംഡെസ്വിര്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുമെന്നും മന്‍സുഖ് മണ്ഡവിയ വ്യക്തമാക്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആന്ധ്രയില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here