കൊവിഡ് ; പത്തനംതിട്ട ജില്ലയില്‍ കിടത്തിചികിത്സാക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ആരോഗ്യ വകുപ്പ്

കൊവിഡ് വ്യാപനം തുടരുന്ന പത്തനംതിട്ട ജില്ലയില്‍ കിടത്തിചികിത്സാക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ആരോഗ്യ വകുപ്പ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും സിഎഫ്എല്‍ടിസി യിലും രോഗികളെ കിടത്തി ചികിത്സ ആരംഭിച്ചു.നാല്‍പ്പതിനായിരത്തിലധികം ഡോസ് വാക്‌സിന്‍ കൂടി ജില്ലയില്‍ എത്തി.

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍ കടന്നതോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കിടത്തി ചികിത്സാ സൗകര്യങ്ങളും ആരോഗ്യ വകുപ്പ് വര്‍ദ്ധിപ്പിക്കുന്നത്. നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി മാത്രമാണ് കൊവിഡ് സെപ്ഷ്യല്‍ ആശുപത്രിയായി പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയും മറ്റ് സിഎഫ്എല്‍ടിസികളും തുറക്കുന്നത്.

തിരുവല്ല, പള്ളിക്കല്‍ പ്രമാടം, പത്തനംതിട്ട ജിയോ എന്നിവിടങ്ങള്‍ പുതുതായി തുറക്കും. നിലവില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത രോഗികള്‍ വീട്ടില്‍ തന്നെ തുടരണം. ഗുരുതര രോഗലക്ഷണമുള്ളവരെ മാത്രമാണ് ഇവിടങ്ങളില്‍ പ്രവേശിപ്പിക്കുക.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്ന നടപടികളും പരിശോധനകളും ആരോഗ്യ വകുപ് ജില്ലയില്‍ ശക്തമാക്കിയിട്ടുണ്ട്.
വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ തിരക്ക് ഒഴിവാക്കുന്നതിനായി പ്രതിദിനം 100 പേര്‍ക്ക് സെക്കന്റ് ഡോസ് വാക്‌സിന്‍ മാത്രമാണ് നല്‍കുന്നത്. കഴിഞ്ഞ 2 ദിവസങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ 48000 വാക്‌സിന്‍ കൂടി ജില്ലയില്‍ എത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News