ദില്ലിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 20 മരണം ; 200 രോഗികളുടെ ജീവന്‍ അപകടത്തില്‍

പ്രാണവായു ലഭിക്കാതെ രാജ്യത്ത് വിണ്ടും മരണം. ദില്ലിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 20 പേര്‍ മരിച്ചു. 200 രോഗികളുടെ ജീവന്‍ അപകടത്തില്‍. ദില്ലി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് ഓക്‌സിജന്‍  ലഭിക്കാതെ 20 രോഗികള്‍ മരിച്ചത്.

അരമണിക്കൂര്‍ നേരത്തെക്കുള്ള ഓക്‌സിജന്‍ മാത്രമാണ് ഇനി ആശുപത്രിയില്‍ ബാക്കിയുള്ളത്. ഓക്‌സിജന്‍ ക്ഷാമം ദില്ലി സരോജ ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്.

പരിഹാരം ആകാതെ ദില്ലിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുകയാണ്. ഇന്നലെയും ഇന്നുമായി ദില്ലിയില്‍ ഓക്‌സിജന്‍ ഇല്ലാതെ മരിച്ചവരുടെ എണ്ണം ഇതോടെ 44 ആയി. മൂല്‍ചന്ദ് ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് നിര്‍ത്തി വച്ചു.

ക്ഷാമത്തെത്തുടര്‍ന്ന് ബത്ര ആശുപത്രിയില്‍ ഒരു ടാങ്കര്‍ ഓക്‌സിജന്‍ എത്തിച്ചു നല്‍കി. 350 രോഗികള്‍ ഉള്ള ആശുപത്രിയാണ് ബത്ര ആശുപത്രി. 12 മണിക്കൂര്‍ നിരന്തരമായി അവശ്യപ്പെട്ടും 500ലിറ്റര്‍ ഓക്‌സിജന്‍ മാത്രമാണ് ലഭിച്ചതെന്ന് ബത്ര ആശുപത്രി എംഡി അറിയിച്ചു.
ദിവസേന 8000 ലിറ്റര്‍ ഓക്‌സിജന്‍ ആണ് അവശ്യമുളളത്. ഓക്‌സിജന്‍ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും ബത്ര എംഡി എസ്സിഎല്‍ ഗുപ്ത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News