
രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ മൂന്നരലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2624 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബീഹാര്‍, യൂപി, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
തുടര്‍ച്ചയായി മൂന്നാം ദിവസവും രാജ്യത്ത് 3 ലക്ഷത്തിനു മുകളില്‍ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് 3,46,786 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,624 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര,ദില്ലി, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ഏറ്റവും കൂടുതല്‍. വിവിധ സംസ്ഥാനങ്ങളില്‍ മരണനിരക്കും കുത്തനെ ഉയരുന്നുണ്ട്.
24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 773 പേരും ദില്ലിയില്‍ 348 പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 66,836 പേര്‍ക്കാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 26,962 പേര്‍ക്കും യുപിയില്‍ 37,238 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബീഹാര്‍, പശ്ചിമ ബംഗാള്‍ യൂപി എന്നീ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രങ്ങള്‍ കടുപ്പിച്ചു. കര്‍ണാടകക്കും ഗോവക്കും പിന്നാലെ ആന്ധ്രയിലും രാതികാല കര്‍ഫ്യു നിലവില്‍ വന്നു. രാത്രി 10മണി മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here