തെരഞ്ഞെടുപ്പില്‍ പാലക്കാടും കള്ളപ്പണം ഒഴുക്കാന്‍ ബിജെപി ശ്രമം ; 4 കോടി രൂപ തട്ടിയെടുക്കാന്‍ നീക്കം

തൃശൂര്‍ മോഡല്‍ തട്ടിപ്പിന് പാലക്കാടും ശ്രമം നടന്നു. തൃശ്ശൂര്‍ നടന്നതിന് സമാനമായി തെരഞ്ഞെടുപ്പില്‍ പാലക്കാടും കള്ളപ്പണം ഒഴുക്കാന്‍ ബിജെപി ശ്രമം നടത്തിയതായി കണ്ടെത്തി. ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ വിനിയോഗിക്കാനായി കൊണ്ടു വന്ന കണക്കില്ലാത്ത 4 കോടി രൂപ തട്ടിയെടുക്കാന്‍ പാലക്കാടും ശ്രമം നടന്നു.

വടക്കാഞ്ചേരിക്കടുത്ത് കൃത്രിമ വാഹനാപകടമുണ്ടാക്കി പണം തട്ടിയെടുക്കാന്‍ പാലക്കാട്ടെ ബിജെപി നേതാക്കള്‍ ആസൂത്രണം നടത്തി.
ഡ്രൈവര്‍ അയച്ച മെസേജ് മാറിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.

എന്നാല്‍, മാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പേര് പരാമര്‍ശിക്കാതെയാണ് വാര്‍ത്ത വന്നത്. ദേശീയ പാര്‍ട്ടിയും പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സംഘടനയും എന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News