വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് ജനങ്ങള്‍ ; ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 3കോടി 33 ലക്ഷം

വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് ജനങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 3കോടി 33ലക്ഷം രൂപ. ഇന്ന് മാത്രം 62.46 ലക്ഷം രൂപ ലഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് വെബ്‌പോര്‍ട്ടലിലൂടെ മാത്രം ലഭിച്ച് തുകയുടെ കണക്കാണിത്.

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ ശക്തമായ താക്കീത് നല്‍കികൊണ്ടാണ് ജനങ്ങള്‍ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തത്.കേരളത്തിന്റെ ജനകീയ പ്രതിരോധമായി ചലഞ്ച് മാറിയെന്ന് വേണമെങ്കില്‍ പറയാം. ലോകത്തിന്റെ നാനാഭാഗത്തു നിന്നും മുഖ്യമന്ത്രിയുടെ സിഎംഡിആര്‍എഫ്് ഫണ്ടിലേക്ക് സഹായമെത്തുന്നുണ്ട്.

ഇന്ന് രാവിലെ പതിനൊന്ന് മണിവരെ മൂന്ന് കോടി 33ലക്ഷം രൂപ ലഭിച്ചു. ഇന്ന് മാത്രം 62.46ലക്ഷം രൂപ ലഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് വെബ്‌പോര്‍ട്ടലിലൂടെ മാത്രം ലഭിച്ച് തുകയുടെ കണക്കാണിത്. ഗൂഗിള്‍ പേ,ചെക്ക് ബാങ്കില്‍ നേരിട്ട് ലഭിക്കുന്നത്,ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ തുടങ്ങിയവയുടെ കണക്ക് വേറെയുമുണ്ട്.

ജനങ്ങളുടെ പ്രതിഷേധം വാക്‌സിന്‍ ചലഞ്ചിലൂടെ ശക്തമായതോടെ സംസ്ഥനാങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്രം തീരുമാനിച്ചിരിക്കയാണ്. എങ്കില്‍ പോലും ഓരോ നിമിഷം കഴിയും തോറും ചലഞ്ചിലുടെ സഹായം പ്രവഹിക്കുകയാണ്.സര്‍ക്കാരിന്റെ ആഹ്വാനമില്ലാതെ സ്വോഷ്യല്‍ മീഡിയയിലൂടെയാണ് ജനങ്ങള്‍ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തത്. ഈ മാസം 21മുതലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചതും സി എം ഡി ആര്‍ എഫിലേക്ക് ഫണ്ട് ലഭിച്ച് തുടങ്ങിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News