വാക്‌സിൻ ചലഞ്ച് : കൊല്ലം എൻ എസ് സഹകരണ ആശുപ്രതി 25 ലക്ഷം രൂപ സംഭാവന നൽകി

മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി കൊല്ലം എൻ എസ് സഹകരണ ആശുപ്രതി.ആശുപ്രതി ഭരണ സമിതി അംഗങ്ങളും ഡോക്ടർമാരും ജീവനക്കാരും ചേർന്നാണ് 25 ലക്ഷം രൂപ സമാഹരിച്ചത്.

അതേസമയം ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 3കോടി 33ലക്ഷം രൂപ. ഇന്ന് മാത്രം 62.46 ലക്ഷം രൂപ ലഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് വെബ്‌പോര്‍ട്ടലിലൂടെ മാത്രം ലഭിച്ച് തുകയുടെ കണക്കാണിത്.

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ ശക്തമായ താക്കീത് നല്‍കികൊണ്ടാണ് ജനങ്ങള്‍ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തത്.കേരളത്തിന്റെ ജനകീയ പ്രതിരോധമായി ചലഞ്ച് മാറിയെന്ന് തന്നെ പറയാം. ലോകത്തിന്റെ നാനാഭാഗത്തു നിന്നും മുഖ്യമന്ത്രിയുടെ സിഎംഡിആര്‍എഫ്് ഫണ്ടിലേക്ക് സഹായമെത്തുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here