
നൂറ്റിയഞ്ചാം വയസില്‍ കൊവിഡിനെ അതിജീവിച്ച അസ്മാബീവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. കൊവിഡ് ഒന്നാം ഘട്ടത്തില്‍ വ്യാപകമായപ്പോള്‍ നൂറ്റിയഞ്ച് വയസുണ്ടായിരുന്ന അഞ്ചല്‍ സ്വദേശി അസ്മാബീവിക്ക് കോവിഡ് പിടിപെട്ടിരുന്നു.
കേരളത്തില്‍ നൂറ്റിയഞ്ച് വയസുള്ള മുത്തശ്ശി കോവിഡിനെ അതിജീവിച്ചത് നമ്മുടെ അതിജീവന പോരാട്ടത്തിന് നല്‍കിയ കരുത്ത് വളരെ വലുതായിരുന്നു.
പണമുള്ളവര്‍ക്ക് മാത്രം വാക്‌സിന്‍ എന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന് വിപരീതമായി കേരളത്തില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്കാന്‍ തിരുമാനിച്ച മുഖ്യമന്ത്രിയുടെ ധീരമായ പ്രഖ്യാപനം കണ്ടാണ് തന്നെയും തന്റെ കുടുംബാംഗങ്ങളുടെയും ജീവന്‍ രക്ഷിക്കുന്നതിന് സൗജന്യ ചികിത്സ നല്കിയ ഗവര്‍മെന്റിനെ സഹായിക്കണമെന്ന് അസ്മാബീവിക്ക് ആഗ്രഹമുണ്ടായത്.
അതിനായി തന്റെ മക്കളും കൊച്ചു മക്കളും തന്നെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ നല്കിയ രൂപയിലെ ഒരുഭാഗം വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. ഈ തുക സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ. എസ് ജയമോഹന്‍ ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here