തുടര്‍ച്ചയായ പരാജയങ്ങൾ ,വിജയ പ്രതീക്ഷയോടെ കൊല്‍ക്കത്തയും രാജസ്ഥാനും ഇന്ന് കളിക്കളത്തിലേക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഏറ്റവും അവസാനം നില്‍ക്കുന്ന രണ്ടു ടീമുകളാണ് ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്തയും മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനും.

ഇരു ടീമുകളും ഇതുവരെ കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടു. പരാജയം തുടര്‍ച്ചയായതിനാല്‍ തന്നെ ഇന്ന് ഇരു കൂട്ടര്‍ക്കും ജയിക്കുക എന്നത് അനിവാര്യമാണ്. കളിയില്‍ സ്ഥിരത കൈവരിക്കാന്‍ സാധിക്കാത്തതാണ് രണ്ടു ടീമിനെയും ബാധിക്കുന്നത്.

ആദ്യത്തെ കളിയിലെ പ്രകടനത്തിന് ശേഷം രാജസ്ഥാന്‍ നായകന്‍ സഞ്ജുവിനും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കാതിരുന്നത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. 23 മത്സരങ്ങളിലാണ് കൊല്‍ക്കത്തയും രാജസ്ഥാനും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ വിജയം കൂടുതല്‍ തവണയും കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. 12 തവണ കൊല്‍ക്കത്ത വിജയിച്ചപ്പോള്‍ രാജസ്ഥാന്‍ 10 മത്സരങ്ങളിലാണ് ജയിച്ചത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News