സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് നല്‍കണം: മുഖ്യമന്ത്രി

കൊവിഡ് ചികിത്സയ്ക്ക് അമിതതുക ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്നു രാവിലെ യോഗം വിളിച്ചത്.

സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് നല്‍കണം. കാരുണ്യസുരക്ഷാ പദ്ധതിയുമായി ആശുപത്രികള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവിലുള്ള കാരുണ്യ കുടിശ്ശിക രണ്ടാഴ്ചയ്ക്കകം തീര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാല്‍, കൊവിഡ് ചികിത്സയ്ക്ക് എല്ലാ ആശുപത്രികളിലും ഒരേ നിരക്ക് പറ്റില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ പ്രതികരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News