കൊവിഡ് സമ്പൂര്‍ണ്ണ നിയന്ത്രണത്തിന്റെ ആദ്യ ദിനം പരിശോധന കര്‍ശനമാക്കി പൊലീസ്

കൊവിഡ് സമ്പൂര്‍ണ്ണ നിയന്ത്രണത്തിന്റെ ആദ്യ ദിനം പരിശോധന കര്‍ശനമാക്കി പോലീസ്. നഗരത്തിലും ,പ്രധാന പാതകളിലും പൊലീസ് വാഹനം തടഞ്ഞ് പരിശോധിച്ചു. അനാവശ്യ യാത്രകള്‍ നടത്തിയ ചിലരുടെ വാഹനങ്ങള്‍ പിഴയീടാക്കി പിടിച്ചെടുത്തു. ഞായറാഴ്ച്ചയും പരിശോധന തുടരും.

അതിരാവിലെ മുതല്‍ ആരംഭിച്ച പൊലീസ് പരിശോധന ഇപ്പോഴും തുടരുകയാണ്. ലോക്ഡൗണിന് സമാനമായ നിയന്ത്രണമാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ മിക്ക കടകളും തുറന്നില്ല .തുറന്ന് പ്രവര്‍ത്തിച്ച ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമാണ് അനുവദിച്ചത്. അനാവശ്യമായി റോഡില്‍ ഇറങ്ങിയവരെ പൊലീസ് തടഞ്ഞ് പിഴയീടാക്കി.

ചില വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. നിയന്ത്രണങ്ങള്‍ക്ക് ഇടയിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുടക്കമില്ലാതെ നഴ്ന്നു .ഞായറാഴ്ച്ച നിയന്ത്രണങ്ങള്‍ക്ക് ഇന്നത്തേക്കാള്‍ കാഠിന്യം ഉണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News