എറണാകുളം ജില്ലയില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. അവശ്യ സര്‍വ്വീസുകളെ മാത്രമാണ് കൊച്ചി നഗരത്തിലുള്‍പ്പെടെ അനുവദിച്ചത്. ജനങ്ങളും സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് പൂര്‍ണമായും സഹകരിച്ചു. അതേസമയം കളമശേരി മെഡിക്കല്‍ കോളേജ് പൂര്‍ണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തന്നെയായിരുന്നു മധ്യകേരളത്തിലുടനീളം നടപ്പാക്കിയത്. കൊച്ചി നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും പൊലീസ് പരിശോധന കര്‍ശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

സ്വയം എഴുതി തയ്യാറാക്കിയ സത്യപ്രസ്താവനയുളളവരെ മാത്രമായിരുന്നു നഗരത്തിനുളളിലേക്ക് പ്രവേശിപ്പിച്ചത്. ചുരുക്കം സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. ആളുകളും നിയന്ത്രണങ്ങളോട് പൂര്‍ണമായും സഹകരിക്കുന്നതായി എറണാകുളം എസിപി എ ജെ തോമസ് പറഞ്ഞു.

മുപ്പതിനായിരത്തോളം രോഗികളാണ് എറണാകുളം ജില്ലയില്‍ മാത്രം ചികിത്സയിലുളളത്. സംസ്ഥാനത്ത് പ്രതിദിനം ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും എറണാകുളം ജില്ലയിലാണ്. ഈ സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കളമശേരി മെഡിക്കല്‍ കോളേജ് പൂര്‍ണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.

പളളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ച് ക്രൈസ്തവ സഭകള്‍ സര്‍ക്കുലര്‍ പുറത്തിറക്കി. വിവാഹങ്ങള്‍ നീട്ടിവയ്ക്കണമെന്നും കുര്‍ബാനകളില്‍ ഓണ്‍ലൈനിലൂടെ പങ്കെടുത്താല്‍ മതിയെന്നും യാക്കോബായ സഭാ അറിയിച്ചു. പളളികളില്‍ ജനപങ്കാളിത്തം കുറയ്ക്കാന്‍ കെസിബിസിയും നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News