
മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി എഴുത്തുകാരന്‍ ബെന്യാമിന്‍. ഏത് പ്രതിസന്ധിയിലും ഒന്നിച്ചു നില്‍ക്കാന്‍ കെല്‍പ്പുള്ള കേരളീയ സമൂഹത്തോടുള്ള എളിയ ഐക്യപ്പെടല്‍ മാത്രമാണിതെന്ന് ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു .
ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
‘ കഴിഞ്ഞ മൂന്നു ദിവസമായുള്ള കഠിന പരിശ്രമം ഇന്ന് വിജയം കണ്ടു.
CMDRF ലേക്ക് പണം അയക്കാന്‍ ശ്രമിക്കുമ്പോള്‍ ഒക്കെ transaction declined ആവുക ആയിരുന്നു. പണ്ട് തിരുമേനിയുടെ കുരിശ് മുത്താന്‍ പോയ മത്തായി അവിടുത്തെ ആള്‍ത്തിരക്ക് കണ്ട് മുണ്ട് മടക്കി കുത്തി ‘എങ്കില്‍ ഈ മൈരൊന്ന് മുത്തീട്ട് തന്നെ കാര്യം ‘ എന്ന് പറഞ്ഞത് പോലെ എങ്കില്‍ പണം അടച്ചിട്ടു തന്നെ കാര്യം എന്ന് ഞാനും തീരുമാനിച്ചു. നിരന്തരം ശ്രമിച്ചു. ഇന്ന് കാലത്ത് സാധിച്ചെടുക്കുകയും ചെയ്തു. ഇത്, ഏത് പ്രതിസന്ധിയിലും ഒന്നിച്ചു നില്‍ക്കാന്‍ കെല്‍പ്പുള്ള കേരളീയ സമൂഹത്തോടുള്ള എന്റെ എളിയ ഐക്യപ്പെടല്‍ മാത്രം. നാം അതിജീവിക്കും ‘

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here