തെരഞ്ഞെടുപ്പില്‍ ബിജെപി കള്ളപ്പണം ഒഴുക്കിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി

തെരഞ്ഞെടുപ്പില്‍ ബിജെപി കള്ളപ്പണം ഒഴുക്കിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി.സലീം മടവൂരാണ് ഇ.ഡി. ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. കള്ളപ്പണത്തിന്റെ സ്രോതസിനെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കണമെന്നാവശ്യപെട്ടാണ് പരാതി നല്‍കിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാനത്ത് കോടികളുടെ കള്ളപ്പണം ഇറക്കിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഇതുമായി ബന്ധപെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചിരിക്കുന്നത്.

ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവുരാണ് ഇഡി ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.ഈ മാസമാദ്യം തൃശൂര്‍ കൊടകരയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ട് വന്ന 10 കോടി രൂപ തട്ടിയെടുത്ത സംഭവം വലിയ വിവാദമായിരുന്നു. ബി.ജെ.പി നേതാക്കളുടെ അറിവോടെയായിരുന്നു പണം തട്ടിയതെന്നാണ് വിവരം.

റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിനായി കൊണ്ട് പോവുകയായിരുന്ന 25 ലക്ഷംരൂപയും കാറും തട്ടിയെടുത്തെന്ന് കാട്ടി കോഴിക്കോട് സ്വദേശിയായ ധര്‍മ്മരാജന്‍ കൊടകര പൊലിസില്‍ പരാതി നല്‍കിയിരുന്നു. ബി.ജെ.പി സംസ്ഥാന നേതാവിന്റെ അടുപ്പക്കാരനാണ് ധര്‍മ്മരാജന്‍.

പാലക്കാടും സമാനരീതിയില്‍ പണം തട്ടിയെടുക്കാന്‍ ശ്രമം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ കോടികളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സലിം മടവൂര്‍ ഇഡിക്ക് പരാതി നല്‍കിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ സംസ്ഥാനത്ത്‌കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഇറക്കിയതായും പരാതിയില്‍ പറയുന്നു. ഇത് ഗുരുതരമായ രാജ്യദ്രോഹവും കള്ളപ്പണ നിരോധന നിയമത്തിന്റെ നഗ്‌നമായ ലംഘനവുമാണ്. ഇത്തരം കള്ളപ്പണത്തിന്റെ സ്രോതസ്സുകള്‍ കണ്ടെത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സലീം മടവൂര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News