കോവിഷീല്‍ഡ് വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

കോവിഷീല്‍ഡ് വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. യൂറോപ്യന്‍ യൂണിയന്‍ 160 മുതല്‍ 270 രൂപയും, ബ്രിട്ടന്‍ 266 രൂപയുമാണ് മുടക്കുന്നത്. ഇന്ത്യയില്‍ നല്‍കുന്നതിലും കുറഞ്ഞ നിരക്കിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാക്സിന്‍ വാങ്ങുന്നതിനായി ബംഗ്ലാദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നതും. ഇതൊടെ 150 രൂപയ്ക്കാണ് വാക്‌സിന്‍ വാങ്ങുന്നതെന്നും, അത് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായാണ് നല്കുന്നതെന്നുമുള്ള വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നു.

സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന ഒരു ഡോസിന് 600 രൂപ എന്നത് ഏകദേശം 8 ഡോളറിന് തുല്യമാണ്. ഒരു ഡോസ് വാക്സിന് ലോകത്ത് ഇടാക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലാണ് വാക്സിന്‍ നല്‍കുന്നത്.

സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നല്‍കാനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന 400 രൂപ എന്നതുപോലും യു.എസ്., യു.കെ., യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ നേരിട്ട് അസ്ട്രസെനെക്കയില്‍നിന്ന് വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണ്.

ഒരു ഡോസ് വാക്‌സിന് യൂറോപ്യന്‍ യൂണിയന്‍ മുടക്കുന്നത് 160 മുതല്‍ 270 രൂപ, 3 ഡോളറിനാണ് ബ്രിട്ടന്‍ ഒരു ഡോസ് വാങ്ങുന്നത്. അതായത് ഏകദേശം 266 രൂപക്ക്. അമേരിക്കയ്ക്ക് 4ഡോളറിന് അതായത് ഏകദേശം 300 രൂപ നിര്‍ക്കിലാകും വാക്‌സിന്‍ നല്‍കുക. ബ്രസീല്‍ 237 രൂപ, ബഗ്ലാദേശ് 300രൂപ, സൗദി അറേബ്യയും, ദക്ഷിണാഫ്രിക്കയും 395 രൂപ എന്നിങ്ങനെയാണ് ഒരു ഡോസിന് വേണ്ടി ചിലവാക്കുന്ന തുകയുടെ കണക്ക്.

ഇതോടെ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുകയും കേന്ദ്രരോഗ്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തുവരികയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ 150 രൂപക്കാണ് വാക്‌സിന്‍ വാങ്ങുന്നതെന്നും, അത് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News