കൊവിഡ്: ജനസംഖ്യാനുപാതത്തില്‍ ഏറ്റവും കൂടുതല്‍ രോഗ വ്യാപനം എറണാകുളത്ത്

രാജ്യത്ത് ജനസംഖ്യാനുപാതത്തില്‍ ഏറ്റവും കൂടുതല്‍ രോഗ വ്യാപനം എറണാകുളം ജില്ലയിലെന്ന് റിപ്പോർട്ട്. ജില്ലയിൽ അതിതീവ്ര കൊവിഡ് വ്യാപനമാണുള്ളത്.

കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ദില്ലിക്കും മുംബൈയ്ക്കും സമാനമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ജില്ലയില്‍ നാലായിരത്തിന് മുകളിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുകയാണ്. ജില്ലയില്‍ കഴിഞ്ഞ നാല് ദിവസത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,136 ആണ്. 29,708 പേരാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News