കൊവിഡ് വാക്സിൻ ചലഞ്ച് : കെ ആർ മീരയും അണിചേർന്നു

സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരാണ് മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിൽ പങ്കെടുക്കുന്നത്. എഴുത്തുകാരി കെ ആർ മീരയും വാക്സിൻ ചലഞ്ചിൽ പങ്കാളിയായി. തന്റെ ഫെയ്സ് ബുക്കിലൂടെയാണ് കെ ആർ മീര ഇക്കാര്യം പങ്കുവച്ചത്.

കെ ആർ മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

1948ല്‍, വെടിയേറ്റു കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലൊന്നില്‍, ഗാന്ധിജി എഴുതിയ ഒരു കുറിപ്പുണ്ട്.
അതിന്‍റെ ആശയം ഇങ്ങനെ സംഗ്രഹിക്കാം :

‘‘സ്വന്തം പ്രവൃത്തികളെ കുറിച്ചു സന്ദേഹം ഉണ്ടാകുമ്പോഴും സ്വാര്‍ത്ഥത കീഴടക്കുമ്പോഴും ശരിയായ തീരുമാനമെടുക്കാന്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു രക്ഷാമന്ത്രം തരാം.

നിങ്ങള്‍ കണ്ടിട്ടുള്ള, പരമദാരിദ്ര്യവും കൊടും നിസ്സഹായതയും അനുഭവിക്കുന്ന പുരുഷന്‍റെയോ സ്ത്രീയുടെയോ മുഖം ഓര്‍മ്മിക്കുക.
എന്നിട്ടു സ്വയം ചോദിക്കുക : നിങ്ങള്‍ ചെയ്യാന്‍ പോകുന്ന പ്രവൃത്തി അവനെ / അവളെ എങ്ങനെ ബാധിക്കും?

അത് അവന് ‍ / അവള്‍ക്ക് ‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കുമോ?
അത്, അവന് /അവള്‍ക്ക് സ്വന്തം ജീവിതത്തിനും ഭാവിക്കും മേലുള്ള അവകാശം വീണ്ടെടുത്തുനല്‍കുമോ?
അഥവാ, നിങ്ങളുടെ പ്രവൃത്തി പട്ടിണിക്കാരും അസംതൃപ്തരുമായ ജനലക്ഷങ്ങളെ സ്വരാജിലേക്ക് –യഥാര്‍ഥ സ്വാതന്ത്ര്യത്തിലേക്ക് – നയിക്കുമോ?
ആ ചോദ്യത്തിന്റെ ഉത്തരം നിങ്ങളുടെ സംശയങ്ങളെ ഇല്ലാതാക്കും. നിങ്ങളുടെ സ്വാര്‍ത്ഥതയെയും. ’’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News