വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ നൽകണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക തള്ളി

വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ നൽകണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക തള്ളി. അമേരിക്കൻ ജനതയുടെ വാക്സിനേഷനാണ് മുൻഗണന എന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

അമേരിക്കൻ ജനതയോട് പ്രത്യേക ഉത്തരവാദിത്വം ഉണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ആന്റണി ബ്ലിങ്കൻ പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമരിക്കയുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാൽ ഇന്ത്യക്ക് സഹായം നൽകണം എന്ന ആവശ്യം പാകിസ്താനിൽ ശക്തമാകുകയാണ് . ‘ഇന്ത്യാ നീ‍ഡ് ഓക്സിജൻ എന്ന‌ ഹാഷ്ടാഗ് ഇതിനോടകം ട്രെൻഡിങ്ങായി മാറിക്കഴിഞ്ഞു.

കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയിൽ അസംസ്കൃതവസ്തുക്കൾ കിട്ടാത്തതുമൂലം വാക്സിൻ നിർമാണവും മന്ദഗതിയിലാണ്. യു.എസിൽനിന്ന് ഇറക്കുമതി ഇല്ലാത്തതാണ് പ്രധാനകാരണം.

ഇന്ത്യയുടെ ആവശ്യം മനസ്സിലാക്കുന്നുവെന്നും വിഷയം പരിഗണിക്കുമെന്നും യു.എസ്. നേരത്തേ ഉറപ്പുനൽകിയിരുന്നു. അമേരിക്കയുടെ പ്രതിരോധ ഉത്പാദനനിയമ (ഡി.പി.എ.)പ്രകാരം ആഭ്യന്തര ഉപയോഗത്തിന് പ്രഥമപരിഗണന നൽകുന്നതിനാലാണ് കയറ്റുമതിയിൽ നിയന്ത്രണം വന്നതെന്നും യു.എസ്. ഇന്ത്യയെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News