യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലിന്റെ അഭ്യര്‍ത്ഥന നോട്ടീസ് ഓടയില്‍ ഉപേക്ഷിച്ച നിലയില്‍

കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ: എസ് എസ് ലാലിന്റെ അഭ്യര്‍ത്ഥനാ നോട്ടീസ് ചാക്കില്‍ കെട്ടി ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നഗരസഭാ ശൂചീകരണ തൊഴിലാളികളാണ് ആദ്യം ചാക്കുകെട്ട് കണ്ടത്.

ശ്രീകാര്യം എഞ്ചിനിയറിങ് കോളേജിന് സമീപത്തെ തലക്കോണം കുഞ്ചുവീട് ക്ഷേത്ര റോഡിന് സമീപത്തെ അടഞ്ഞു കിടന്ന ഓട ശ്രീകാര്യം കൗണ്‍സിലര്‍ സ്റ്റാന്‍ലി ഡിക്രൂസിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കുമ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ നോട്ടീസുകള്‍ കണ്ടെത്തിയത്.

തെരഞ്ഞെടുപ്പ് ദിവസവും പല ബൂത്തിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നില്ലായെന്നും ഗാന്ധിപുരത്തെ പേരൂരിലെ ഒരു വീട്ടുവളപ്പില്‍ കൊണ്ടിട്ട കെട്ടുകണക്കിനു ലാലിന്റെ നോട്ടീസുകള്‍ ഗൃഹനാഥന്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കാണിച്ചു കൊടുത്തുവെന്നും നാട്ടുകാര്‍ പറയുന്നു. പല കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തനത്തില്‍ സജീവമായി ഇറങ്ങാതിരുന്നതും കാണാന്‍ കഴിഞ്ഞിരുന്നു.

നേരത്തെ വട്ടിയൂര്‍കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ കുറവങ്കോണം മണ്ഡലം ട്രഷറര്‍ ബാലുവിനെ പുറത്താക്കുകയുമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News