മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം : വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി

ആദ്യ തരംഗത്തെ പിടിച്ചുനിർത്താൻ ഉപയോഗിച്ച അടിസ്ഥാന തത്വങ്ങളിലേക്ക് തിരികെ പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം, ഇതിൽ വീഴ്ച പാടില്ല. ആൾക്കൂട്ടം ഒഴിവാക്കണം.

അടഞ്ഞ സ്ഥലങ്ങളിൽ കൂടാനും അടുത്ത് ഇടപഴകാനും പാടില്ല. ഇതൊക്കെ താരതമ്യേന മികച്ച രീതിയിൽ പാലിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മറ്റിടങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കേരളത്തിൽ കുറഞ്ഞതും മരണനിരക്ക് കുറഞ്ഞതും.

സ്വയം നിയന്ത്രണത്തിൽ ചില വീഴ്ചകൾ ഇപ്പോൾ കാണുന്നുണ്ട്. തോന്നുന്നത് പോലെയാകാം എന്ന ധാരണയുള്ളവർ അത് തിരുത്തണം. നമുക്കും ചുറ്റുമുള്ളവർക്കും വേണ്ടി രോഗം പിടിപെടാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയം വേണം. നാട് ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിയേക്കാം. ജാഗ്രത പാലിക്കലാണ് ഇതൊഴിവാക്കാനുള്ള പ്രധാന മാർഗമെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News