മേപ്പടിയാന്‍’ ചിത്രത്തിനായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മേപ്പടിയാന്‍’ ചിത്രത്തിനായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഥാപാത്രത്തിനായി ശരീരഭാരം വര്‍ദ്ധിപ്പിച്ച താരം ഭാരം കുറച്ച് വീണ്ടും മസില്‍മാനായി മാറി. മേപ്പടിയാന്‍ കരിയറില്‍ തനിക്ക് ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണെന്ന് വ്യക്തമാക്കുകയാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍.

നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാനില്‍ ജയകൃഷ്ണന്‍ എന്ന മെക്കാനിക്ക് ആയിട്ടാണ് ഉണ്ണി വേഷമിടുന്നത്. മേപ്പടിയാന്റെ കഥ വര്‍ഷങ്ങള്‍ക്ക് മുമ്പേ വിഷ്ണു പറഞ്ഞിരുന്നു. വ്യക്തിപരമായി കഥ വളരെയധികം ഇഷ്ടപ്പെട്ടു. കരിയറില്‍ ഇതുവരെ ചെയ്യാത്ത വിധം വ്യത്യസ്തമായ കഥയും കഥാപാത്രവുമാണ് എന്നാണ് ഉണ്ണി ചിത്രത്തെ കുറിച്ച് പറയുന്നത്.

വികാരപരമായും ശാരീരികപരമായും സാമ്പത്തികപരമായും മേപ്പടിയാന്‍ തനിക്ക് കരിയറില്‍ ഏറ്റവും പ്രാധാന്യമുള്ള സിനിമയാണ്. ഈ കഷ്ടകാലത്ത് തന്നെ ജീവിയ്ക്കാന്‍ പ്രേരിപ്പിച്ച സിനിമയാണ് മേപ്പടിയാന്‍. ഉറക്കം ഉണരുന്നത് പോലും മേപ്പടിയാന്‍ സിനിമക്ക് വേണ്ടിയാണ്.

നാളെയെ കുറിച്ചുള്ള തന്റെ പ്രതീക്ഷയാണ് ഈ സിനിമ എന്നും ഉണ്ണി പറയുന്നു. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, കലാഭവന്‍ ഷാജോണ്‍, അഞ്ജു കുര്യന്‍, നിഷ സാരംഗ്, അപര്‍ണ ജനാര്‍ദ്ദനന്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വല്‍സന്‍, കൃഷ്ണപ്രസാദ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like