വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയും : ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ അദ്ദേഹം കൈമാറി.ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 3കോടി 33ലക്ഷം രൂപ.ഇന്ന് മാത്രം 62.46 ലക്ഷം രൂപ ലഭിച്ചു.

കേന്ദ്രസർക്കാരിന്‍റെ വാക്സിൻ നയത്തിനെതിരെ ശക്തമായ താക്കീത് നൽകികൊണ്ടാണ് ജനങ്ങൾ വാക്സിൻ ചലഞ്ച് ഏറ്റെടുത്തത്.കേരളത്തിന്‍റെ ജനകീയ പ്രതിരോധമായി ചലഞ്ച് മാറിയെന്ന് വേണമെങ്കിൽ പറയാം.ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനും വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി.

ലോകത്തിന്‍റെ നാനാഭാഗത്തു നിന്നും മുഖ്യമന്ത്രിയുടെ സി എം ഡി ആർ എഫ് ഫണ്ടിലേക്ക് സഹായമെത്തുന്നുണ്ട്.മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഒരുമാസത്തെ ശമ്പളം നൽകി.കൂടാതെ സഹകരണ മേഖല ആദ്യ ഘട്ടത്തിൽ 200കോടി രൂപ സമാഹരിച്ചു നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

ഇന്ന് രാവിലെ പതിനൊന്ന് മണിവരെ മൂന്ന് കോടി 33ലക്ഷം രൂപയാണ് സി എം ഡി ആർ എഫിലേക്ക് ലഭിച്ചത്.ഇന്ന് മാത്രം 62.46ലക്ഷം രൂപ ലഭിച്ചു.ദുരിതാശ്വാസ നിധിയിലേക്ക് വെബ്പോർട്ടലിലൂടെ മാത്രം ലഭിച്ച് തുകയുടെ കണക്കാണിത്.

ഗൂഗിൾ പേ,ചെക്ക് ബാങ്കിൽ നേരിട്ട് ലഭിക്കുന്നത്,ഓണ്‍ലൈൻ ട്രാൻസ്ഫർ തുടങ്ങിയവയുടെ കണക്ക് വേറെയുമുണ്ട്.ജനങ്ങളുടെ പ്രതിഷേധം വാക്സിൻ ചലഞ്ചിലൂടെ ശക്തമായതോടെ സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്രം തീരുമാനിച്ചിരിക്കയാണ്.എങ്കിൽ പോലും ഓരോ നിമിഷം ക‍ഴിയുംതോറും ചലഞ്ചിലുടെ സഹായം പ്രവഹിക്കുകയാണ്.സർക്കാരിന്‍റെ ആഹ്വാനമില്ലാതെ സോഷ്യൽ മീഡിയയിലൂടെയാണ് ജനങ്ങൾ വാക്സിൻ ചലഞ്ച് ഏറ്റെടുത്തത്.ഈ മാസം 21മുതലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം ആരംഭിച്ചതും സി എം ഡി ആർ എഫിലേക്ക് ഫണ്ട് ലഭിച്ച് തുടങ്ങിയതും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News