കൊവിഡ് വാക്സിൻ ചലഞ്ചിൽ പങ്കാളിയായി ആരോ​ഗ്യമന്ത്രിയും: ഒരു ലക്ഷം രൂപ സംഭാവന നല്‍കി കെ കെ ശൈലജ ടീച്ചർ

കൊവിഡ് വാക്സിൻ ചലഞ്ചിൽ പങ്കാളിയായി ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. ദുരിതാശ്വാസനിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതായി ആരോ​ഗ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു. തന്റെ ഓഫീസ് ജീവനക്കാരും ചലഞ്ചിൽ പങ്കാളികളാകുന്നതാണെന്നും മന്ത്രി അറിയിച്ചു.

കെ കെ ശൈലജ ടീച്ചറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വാക്‌സിന്‍ ചലഞ്ചില്‍ ഞാനും പങ്കാളിയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ഇതിന് പുറമേ എന്റെ ഓഫീസ് ജീവനക്കാരും ഇതില്‍ പങ്കാളികളാകുന്നതാണ്. നമുക്കൊരുമിച്ച് ഈ വാക്‌സിന്‍ ചലഞ്ച് വിജയിപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News